HOME
DETAILS
MAL
ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസത്തയില്‍ മാറ്റംവരുത്താനാകില്ല: സി.പി.ഐ
backup
June 27 2020 | 03:06 AM
മന്ത്രിമാര്‍ക്ക് പ്രത്യേക നോട്ട് തയാറാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുനല്‍കുന്നതിന്റെ പേരില്‍ തോട്ടം ഭൂമി തുണ്ടുകളായി വില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കരുതെന്നു സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്. ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസത്തയില്‍ മാറ്റം വരുത്താനാകില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച പാര്‍ട്ടിയിലും ഇടതുമുന്നണിയിലും നടക്കണം.
ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടു റവന്യൂവകുപ്പ് തയാറാക്കിയ നിര്‍ദേശങ്ങള്‍ പാര്‍ട്ടി പരിശോധിക്കും.
ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടു നല്കാന് റവന്യൂമന്ത്രി ചന്ദ്രശേഖരനും കൃഷി മന്ത്രി സുനില്‍കുമാറിനും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നിര്‍ദേശം നല്കി. വരുന്ന സംസ്ഥാന കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനുശേഷം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
കൃഷി വകുപ്പ് തയാറാക്കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ തോട്ടങ്ങളില്‍ ഇടവിളയായും ഒറ്റവിളയായും പഴം കൃഷിചെയ്യുന്നതിന് അനുമതി നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."