HOME
DETAILS

അമേത്തിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുന്നവര്‍ക്ക് വോട്ട്: എസ്. രാമചന്ദ്രന്‍ പിള്ള

  
backup
April 02, 2019 | 9:54 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4

 

കണ്ണൂര്‍: അമേത്തിയില്‍ രാഷ്ട്രീയ സ്ഥിതിനോക്കി ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്നവര്‍ക്കു വോട്ട് സി.പി.എം നല്‍കുമെന്നു പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള.


അമേത്തിയിലെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. ബി.ജെ.പി വിരുദ്ധ വോട്ടുകളെ മുഴുവന്‍ സംസ്ഥാനത്തും യോജിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നേര്‍വിപരീത സമീപനമാണ് എടുക്കുന്നതെന്ന് കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്താകെ ഉയര്‍ന്നുവരുന്ന മതനിരപേക്ഷ ഐക്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ പരാജയപ്പെടും.
അമേത്തിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലെത്തിയത്. പടക്കളത്തില്‍ നിന്ന് ഓടിയൊളിച്ചയാള്‍ക്ക് എങ്ങനെ പടനായകനാവാന്‍ കഴിയും? മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയെയാണ് കോണ്‍ഗ്രസ് മുഖ്യശത്രുവായി കാണുന്നത്. ബി.ജെ.പിക്ക് എട്ട് ശതമാനം മാത്രം വോട്ടുള്ള വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുലും ഈ സന്ദേശമാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  6 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago