പൊലിസ് അനുമതിയില്ലാതെ പ്രകടനം; 13 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വടകര: മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പെലിസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ വടകരയിലും കുഞ്ഞിപ്പള്ളി മേല്‍പ്പാലത്തിന്റെ പ്രവൃത്തി മുടങ്ങിയതില്‍ ചോമ്പാലയിലും പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ 13 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
എസ്.ഡി.പി.ഐ വടകര മണ്ഡലം പ്രസിഡന്റ് അഴിയൂര്‍ പുനത്തില്‍ സാലിം (37), വടകര ബീച്ച് റോഡില്‍ പൂളക്കലകത്ത് അബ്ദുള്‍ ഹക്കീം (43), ബീച്ച് റോഡില്‍ മുട്ടത്ത് സവാദ് (30), പാറേമ്മല്‍ ഷാജഹാന് (28), തിക്കോടി അങ്ങാടി വളപ്പില്‍ കബീര്‍ (46), ചോമ്പാല്‍ ചെറുമിന്നാട്ടില് ഷംസീര്‍(35) എന്നീ ആറു പേരെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്. മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചോമ്പാലയില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അഴിയൂര്‍ വാദി റഹ്മയില്‍ പുനത്തില്‍ സാഹിര്‍ (34), ചോമ്പാല കുനിയില്‍ സമീര്‍ (40), ചെറുമിന്നാട്ടില് ഷംസീര്‍(35), പുനത്തില്‍ സാലിം (37), അഴിയൂര്‍ മനയില്‍ മനാഫ്ധാ(32), പുനത്തില്‍ ഷാനിദ്ന (32), അഴിയൂര്‍ അമ്പലത്തുംകണ്ടി ടി.കെ സൈനുദീന്‍ (35) എന്നിവരെ ചോമ്പാല പൊലിസുമാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."