HOME
DETAILS
MAL
ക്ഷീരോല്പന്ന നിര്‍മാണ പരിശീലനം
backup
July 15 2016 | 17:07 PM
കല്‍പ്പറ്റ: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് പത്തു ദിവസത്തെ പരിശീലനം നല്‍കും. ജൂലൈ 20 മുതല്‍ 30 വരെയാണ് പരിശീലനം. പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്ക്രീം, ഗുലാബ് ജാമുന് തുടങ്ങി 20 ഓളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മാണത്തിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ജൂലൈ 20ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0495-2414579.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."