എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ പുതുതലമുറക്ക് മാതൃക: മന്ത്രി
തൃശൂര്‍: നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറക്ക് മാതൃകയെന്ന് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വി.എച്ച്.എസ്.ഇ എന്‍ എസ് എസ് സംസ്ഥാനതല വാര്‍ഷിക സമ്മേളനം 'പദാന്തരം' അരണാട്ടുകര ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറക്കിടയില്‍ ഉന്നതമായ സാമൂഹികാവബോധമുണ്ടാക്കുന്നതില്‍ എന്‍.എസ്.എസിനു വലിയ പങ്കു വഹിക്കാനാവന്നുണ്ട്. മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സംഘടന നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍.എസ്.എസ് വളയണ്ടിര്‍മാരുമായി സഹകരിച്ച് കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണത്തിന് കൃഷി വകുപ്പ് പദ്ധതി തയാറാക്കും.
എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് കൃഷി വകുപ്പ് കാര്‍ഷിക ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വി.എച്ച്.എസ്.ഇ എന്‍ എസ് എസ് യൂനിറ്റുകള്‍ക്കുള്ള ഡയരക്ടറേറ്റ് ലെവല്‍ അവാര്‍ഡ് വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.
സ്റ്റേറ്റ് ന്യൂസ് ലൈറ്റര്‍ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. വി.എച്ച്.എസ്.ഇ ഡയരക്ടര്‍ പ്രൊഫ. എ ഫറൂഖ് അധ്യക്ഷനായി.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രിന്‍സി രാജു, എന്‍.എസ്.എസ് കേരളം-ലക്ഷദ്വീപ് റീജ്യണല്‍ ഡയരക്ടര്‍ ജി പി സജിത്ത് ബാബു, സ്റ്റേറ്റ് എന്‍ എസ് എസ് ഓഫിസര്‍ ഡോ. കെ സാബുക്കുട്ടന്‍, ട്രെയിനിങ് കോര്‍ഡിനേറ്റര്‍ ഐ.വി സോമന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്. പി, ഉബൈദുളള, ശെല്‍വമണി സംസാരിച്ചു.
മികച്ച സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റുകള്‍, പ്രോഗ്രാം ഓഫിസര്‍മാര്‍, വളണ്ടിയര്‍മാര്‍, ജില്ലാതല മികച്ച എന്‍.എസ്.എസ് യൂനിറ്റുകള്‍, നവീന പ്രോജക്ട് നടപ്പാക്കിയ യൂനിറ്റുകള്‍, മികച്ച സാമൂഹിക പ്രോജക്ട് നിര്‍വഹണ യൂനിറ്റ് എന്നിവക്കുള്ള പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."