HOME
DETAILS

ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ സൗകര്യമൊരുക്കും

  
backup
April 04 2019 | 06:04 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86

പാലക്കാട്: ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. ജില്ലയിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹായത്തോടെ ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കും.
പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് വോട്ടര്‍മാരെ ബൂത്തിലെത്തിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരാണ് ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ നേരിട്ടാണ് ബൂത്തിലെത്തിക്കുന്നത്.  നിലവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6881 ഭിന്നശേഷി വോട്ടര്‍മാരാണ്. ഇതില്‍ 834 പേര്‍ സംസാര-ശ്രവണ വൈകല്യമുള്ളവരും 655 പേര്‍ കാഴ്ചവൈകല്യമുള്ളവരും 4036 പേര്‍ ചലനശേഷി ഇല്ലാത്തവരുമാണ്. മറ്റു വൈകല്യങ്ങളുള്ളവര്‍ 1356 പേരാണ്. ഭിന്നശേഷി വോട്ടര്‍മാരായവര്‍ക്ക് ബൂത്തിലെത്താന്‍ വാഹനസൗകര്യം ആവശ്യമുണ്ടെങ്കില്‍ പി.ഡബ്ല്യു.ഡി (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) ആപ്ലിക്കേഷനിലൂടേയാണ് അപേക്ഷിക്കേണ്ടത്. ഇതിനു സാധിക്കാത്തവര്‍ ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴി അപേക്ഷിക്കാം. നിലവില്‍ ജില്ലയില്‍ പി.ഡബ്ല്യു.ഡി ആപ്പിലൂടെ 3000 പേരാണ് വാഹനസൗകര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്.  വാഹനസൗകര്യം ആവശ്യപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുകയും തഹസില്‍ദാര്‍മാര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. നോഡല്‍ ഓഫിസര്‍മാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago