യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ത്സാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. കുട്ടികളുടെ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. 16 കുട്ടികള്‍ക്ക് പൊള്ളലേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. 35 ഓളം കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പൊള്ളലേറ്റവര്‍ക്ക് ചികിത്സയുറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് 12 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഝാന്‍സി ഡിവിഷണല്‍ കമ്മിഷണര്‍ക്കും പോലീസിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."