HOME
DETAILS
MAL
രാഷ്ട്രീയ പകപോക്കലിന് അറുതിവേണം: എസ്.കെ.എസ്.എസ്.എഫ്
backup
July 15 2016 | 20:07 PM
പയ്യന്നൂര്‍: രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ പരസ്പരം അക്രമിച്ചും കൊലപ്പെടുത്തിയും മനുഷ്യജീവന് അപഹരിക്കുന്ന പ്രാകൃത രീതിയില്‍ നിന്ന് പിന്തിരിയാന് രാഷ്ട്രീയപാര്‍ട്ടികളും നേതൃത്വവും തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് പയ്യന്നൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പയ്യന്നൂരില്‍ നടന്ന കൊലപാതകങ്ങള്‍ അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും സമാധാനപരമായ ജനങ്ങളുടെ ജീവിതം ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."