HOME
DETAILS
MAL
മസ്കറ്റ് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായി അബൂബക്കര്‍ സിദ്ദീഖ് ദാരിമിയും സെക്രട്ടറിയായി ശകീര്‍ ഫൈസിയേയും തെരെഞ്ഞെടുത്തു
backup
July 05 2020 | 08:07 AM
മസ്കറ്റ് :മസ്കറ്റ് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് സയ്യിദ് ത്വാഹാ ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.പുതിയ പ്രസിഡന്റ് ആയി അബൂബക്കര്‍ സിദ്ധീഖ് ദാരിമിയെയും ജനറല്‍ സെക്രട്ടറി ആയി ശകീര്‍ ഫൈസിയെയും വൈസ് പ്രസിഡന്റ് ആയി ഷെയ്ഖ് അബ്ദുറഹ്മാന് മൗലവി യെയും തെരഞ്ഞെടുത്തു.
റേഞ്ചിലെ 28 മദ്രസയിലെ അധ്യാപകന്മാര് പങ്കെടുത്തു. വാര്‍ഷിക വരവ് ചിലവ് റിപ്പോര്‍ട്ട് സെക്രട്ടറി ശകീര്‍ ഫൈസി അവതരിപ്പിച്ചു.പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ക്ക് യോഗം യാത്രയയപ്പ് നല്കി. യൂസഫ് മുസ്ലിയാര് സീബ് ഉല്‍ഘടനം ചെയ്തു. ഇമ്പിച്ചാലി മുസ്ലിയാര്,ലത്തീഫ് ഫൈസി സലാല, നൗഫല്‍ അന്‍വരി, ശിഹാബ് ഫൈസി
തുടങ്ങിയവര്‍ പ്രസംഗിച്ചു. മുജീബ് റഹ്മാന് മൗലവി ചിറ്റാരിപ്പറമ്പ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."