HOME
DETAILS
MAL
ഫോണില്‍ എ.ടി.എം വിവരങ്ങള്‍ നല്‍കി; പണം നഷ്ടപ്പെട്ടു
backup
July 10 2018 | 07:07 AM
കോട്ടക്കല്‍: ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു, ഉടമക്ക് പണം നഷ്ടപ്പെട്ടു. കോട്ടക്കലിലെ പാറയില്‍ സ്ട്രീറ്റ് സ്വദേശിയുടെ ഫോണിലേക്കാണ് ഹിന്ദി കലര്‍ന്ന മലയാളത്തില്‍ എ.ടി.എം അക്കൗണ്ടിന്റെ കാലാവധി തീര്‍ന്നതായും എ.ടി.എം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പര്‍ ചോദിച്ചറിയുകയും ചെയ്തത് വഴി പണം നഷ്ടമായത്. ഇത്തരം സംഭവങ്ങള്‍ ധാരളമായി നടക്കുന്നുണ്ടെന്നും ആരും വഞ്ചിതരാകരുതെന്ന് ജില്ലാ പൊലിസ് മേധാവിയുടെ അറിയിപ്പുണ്ടായിട്ടും ബാങ്കില്‍ നിന്നുള്ള വിളി എന്ന പേരില്‍ നടക്കുന്ന വ്യാജ ഫോണ്‍ വിളി തട്ടിപ്പുകള്‍ മൂലം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."