HOME
DETAILS
MAL
തെളിവു നശിപ്പിക്കാന്‍ സരിത്തിന്റെ ശ്രമം; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു
backup
July 08 2020 | 02:07 AM
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ പിടിയിലാകുമെന്നുറപ്പായതോടെ പ്രതിയായ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്.ഒ പി.എസ് സരിത് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍. ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് അതില്‍നിന്നു ലഭിക്കുമായിരുന്ന സുപ്രധാന വിവരങ്ങള്‍ നശിപ്പിച്ചത്.
ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചിയിലെത്തിച്ചപ്പോള്ത്തന്നെ ഫോണിലെ നിര്‍ണായകമായേക്കുമായിരുന്ന വിവരങ്ങള്‍ ഇയാള്‍ നശിപ്പിച്ചു.
കൊണ്‍സുലേറ്റിലെ തന്നെ പല ഉന്നതര്‍ക്കും സ്വര്‍ണക്കടത്തുകേസില്‍ ബന്ധം തെളിയിക്കാനാവുന്ന തെളിവുകളുണ്ടെന്നാണ് കരുതുന്നത്. ഉന്നത ബന്ധങ്ങള്‍ കടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനാല്‍ തന്നെ ഒളിച്ചുവയ്ക്കാനാഗ്രഹിക്കുന്നതോ വെളിപ്പെടുത്താത്തതോ ആയ ബന്ധങ്ങള്‍ പോലും ഫോണ്‍ വഴി ലഭിക്കുമായിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."