HOME
DETAILS
MAL
സ്കൂള്‍ പാചക തൊഴിലാളികള്‍ പട്ടിണിസമരം നടത്തും
backup
April 23 2017 | 22:04 PM
പേരാമ്പ്ര: ലോക തൊഴിലാളി ദിനത്തില്‍ കേരളത്തിലെ സ്കൂള്‍ പാചക തൊഴിലാളികള്‍ പട്ടിണിസമരം നടത്തും. മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ അടങ്ങിയ ഉത്തരവ് നടപ്പിലാക്കുക, വേനലവധിക്കാലത്ത് പ്രത്യേകം വേതനം നല്‍കുക, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റിവിറ്റി, മെഡിക്കല്‍ അലവന്‍സ്, പെന്ഷന് തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപകമായി പട്ടിണിസമരം നടത്തുന്നത്.
സ്കൂള്‍ പാചക തൊഴിലാളി സംഘടനയാണ് (എച്ച്.എം.എസ് ) സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. ജില്ലയിലെ പാചക തൊഴിലാളികള്‍ മെയ് ഒന്നിന് പേരാമ്പ്രയില്‍ രാവിലെ പത്തിന് കഞ്ഞിവയ്പ് സമരവും പട്ടിണി ജാഥയും സംഘടിപ്പിക്കും. സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഷാനവാസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."