ദ്വീപ് മേഖലകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധയൂന്നും: ഹൈബി ഈഡന്‍
കൊച്ചി: ദ്വീപ് മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധയൂന്നുമെന്ന് ഹൈബി ഈഡന്‍. ഇലക്ഷന്‍ പ്രചരണങ്ങളുടെ ഭാഗമായി വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ പുതുവൈപ്പ്,ഞാറയ്ക്കല്‍, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ എന്നീ മേഖലകളില്‍ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ദ്വീപുകളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച പാലങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. കടമക്കുടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ശ്രദ്ധയൂന്നും. കേന്ദ്ര സഹായത്തോടെ പ്രദേശവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് ടൂറിസം പദ്ധതി നടപ്പിലാക്കും ഹൈബി ഈഡന്‍ വ്യക്തമാക്കി.
ഫോര്‍ട്ട് വൈപ്പിനില്‍ ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി ഹരിദാസ് പര്യടനം ഉദ്ഘാടനം ചെയ്തു. കാളമുക്ക്, കോച്ചമുക്ക്, അരിശിങ്കല്‍, പുതുവൈപ്പ് തുടങ്ങിയ മേഖലകള്‍ ലഭിച്ച ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്‌കൂള്‍ മുറ്റത്തെത്തി. ഹൈബി ഈഡന്റെ പിതൃസഹോദരി ജെസ്സി സെബാസ്റ്റ്യനെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി എളങ്കുന്നപ്പുഴയിലേക്ക്. എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ വളപ്പ്,ശൂലപാണി, ചാപ്പാ എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണത്തിന് ശേഷം മാലിപ്പുറം ജംഗ്ഷനിലേക്ക്
ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ചു വോട്ടര്‍മാരുടെ പിന്തുണ തേടി ഇസ്താക്ക് ജംഗ്ഷനിലേക്ക്. അവിടെ നിന്നും പെരുമ്പിള്ളിയിലേക്ക്, കല്ലുമഠം, ഞാറയ്ക്കല്‍, പുലയാഡ് എന്നീ മേഖലകള്‍ സന്ദര്‍ശിച്ച് വന്‍ ജനാവലിയുടെ അകമ്പടിയോടുകൂടി ആശുപത്രിപ്പടി ജംഗ്ഷനിലെത്തിയാണ് പര്യടനത്തിന്റെ ആദ്യഘട്ടം അവസാനിച്ചത്.
ഉച്ചഭക്ഷണത്തിന് ശേഷം കടമക്കുടി പഞ്ചായത്തിലെ മൂലംപിള്ളി, പാല്യംതുരുത്ത്, ചരിയംതുരുത്ത്, കണ്ടനാട്, കോതാട് തുടങ്ങിയ ദ്വീപ് മേഖലകളില്‍ കടന്നു ചെല്ലുകയും സ്ഥലവാസികളുടെ ദുരിതങ്ങളും പരാതികളും ചോദിച്ചറിഞ്ഞ് ഒപ്പമുണ്ടാകുമെന്ന ഉറപ്പുനല്‍കി. കടമക്കുടിയില്‍ പെണ്‍കുട്ടിയെ പുഴയില്‍ കാണാതായി എന്ന് സംശയിക്കുന്ന സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു.
കലക്ടറെ ബന്ധപ്പെട്ട് തിരച്ചിലിനായി അടിയന്തിര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മുളവുകാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."