വണ്ടൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം
വണ്ടൂര്‍: നിയോജകമണ്ഡലത്തിലെ എല്ലാവീടുകളും വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തില്‍ 1183 വീടുകള്‍ പദ്ധതിയില്‍ ഉള്‍പെടുത്തി വൈദ്യുതീകരിച്ചു. ഇതില്‍ 171 പട്ടികജാതി,94 പട്ടികവര്‍ഗ്ഗ, 656 ബി.പി.എല്‍ വീടുകള്‍ ഉള്‍പെടും. ഒരു കോടി നാല്പത്തിയഞ്ച് ലക്ഷം രൂപ ചിലവിലായിരുന്നു പ്രവൃത്തി.
ഇതില്‍ ആദിവാസി കോളനികളായ കല്ലുവാരി,വീട്ടിക്കുന്ന്,മാടം,പുറ്റള,എന്നീ പ്രദേശങ്ങളിലെ വീടുകളിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് വൈദ്യുതി എത്തിച്ചത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എ.പി.രാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ റോഷ്നി.കെ.ബാബു,തെറ്റത്ത് ബാലന്,റുഖിയ കണ്ണിയന്‍,വി.പി അബ്ദുള്‍ നാസര്‍,ജില്ലാപഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.രാധാകൃഷ്ണന്,അബ്ദുള്‍സലാം ഏമങ്ങാട്,സി.എച്ച്.ആസാദ്,ഇ.പി.ബഷീര്‍, സുനില്‍ ബോസ്,ശോശാമ്മ കുരുവിള,എ.ബി.ഹരികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."