വിര വിമുക്ത ഗുളിക വിതരണം ഓഗസ്റ്റ് 10ന്
തിരുവനന്തപുരം: ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് പത്തിന് ജില്ലയിലെ ഒന്നു മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്കു വിര വിമുക്ത ഗുളിക വിതരണം ചെയ്യും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടു മുതല്‍ 19 വയസ് വരെയുള്ളവര്‍ക്കു വിര വിമുക്ത ഗുളികയായ ആല്‍ബന്‍ഡസോള്‍ (400 മി.ഗ്രാം) നല്‍കും. ഒന്നു മുതല്‍ രണ്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പകുതിയും നല്‍കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആറു മുതല്‍ 19 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകള്‍ വഴിയും ഒന്നു മുതല്‍ അഞ്ചു വയസ് വരെയുള്ള കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്കും അങ്കണവാടികള്‍ വഴിയുമാണ് ഗുളിക വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനു ശേഷമാണു ഗുളിക കഴിക്കേണ്ടത്. പത്താം തീയതി ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്കായി ഓഗസ്റ്റ് 17ന് വീണ്ടും ഗുളിക നല്‍കും.
വിര വിമുക്ത ദിനാചരണത്തിന്റെ നടത്തിപ്പു സംബന്ധിച്ച ആലോചനകള്‍ക്കായി എ.ഡി.എം വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ വകുപ്പു തലവന്‍മാരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി. രഞ്ജിത്ത്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി അരുണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക്ക് രാജ്, ഐ.എ.പി പ്രതിനിധി ഡോ. അഭിരാം, ഹോമിയോ ഡി.എം.ഒ ഡോ. പ്രദീപ്, ആയുര്‍വേദ, സാമൂഹ്യ നീതി, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."