ബാഡ്മിന്റണ്‍: അപര്‍ണ ബാലനും കെ.പി ശ്രുതിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലനും കെ.പി ശ്രുതിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ റിസര്‍വ് ടീമിനെ ഉള്‍പ്പെടുത്തണമെന്ന ഇടക്കാല ആവശ്യം തള്ളിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേയാണ് അപ്പീല്‍. ഡബിള്‍സ് ടീമിന് റിസര്‍വ് ടീമിനെ അയക്കാതിരിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി. ജൂണ്‍ 30ന് മല്‍സരാര്‍ഥികളുടെ പട്ടിക അയക്കേണ്ട അവസാന ദിവസമായിരുന്നെന്ന കാരണത്താല്‍ ആവശ്യം നിരാകരിച്ചത് വസ്തുതകള്‍ കണക്കിലെടുക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
ദേശീയ ടീമിന്റെ മുഖ്യ പരിശീലകനും സെലക്ഷന്‍ സമിതിയംഗവുമായ പി. ഗോപിചന്ദിന്റെ മകള്‍ ഉള്‍പ്പെട്ട ടീമിനെ തെരഞ്ഞെടുക്കാന്‍ യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ പോയന്റ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ച് ഇരുവരും നല്‍കിയ ഹരജി സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."