പൊലിസ് സേനയിലെ ക്രിമിനലുകള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അട്ടിമറിച്ചു
തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നല്കിയ നിര്‍ദേശം പൊലിസ് ഉന്നതര്‍ അട്ടിമറിച്ചു. സേനയിലെ ക്രിമിനലുകളെ കണ്ടെത്താന്‍ രൂപീകരിച്ച സമിതി കടലാസിലൊതുങ്ങി.
കാക്കിക്കുള്ളില്‍ 1,129 ക്രിമിനലുകള്‍ ഉണ്ടെന്നും ഇതില്‍ 387 പേര് കൊടുംക്രിമിനലുകളാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന പൊലിസ് മേധാവി നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ കൃത്യമായ കണക്കെടുപ്പ് നടത്തി കുഴപ്പക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അഞ്ചംഗ സമിതി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസീന്‍ ചെയര്‍മാനായും ഇന്റലിജന്‍സ് ഐ.ജി, ബറ്റാലിയന് ഡി.ഐ.ജി, സെക്യൂരിറ്റി, എന്‍.ആര്.ഐ സെല്‍ എസ്.പി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിക്കാണ് കഴിഞ്ഞ ഏപ്രിലില്‍ രൂപംനല്കിയത്. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, സമിതി രൂപീകരിച്ച് രണ്ടര മാസമായിട്ടും ഒരു നടപടിയുമുണ്ടായില്ല. സമിതി രൂപീകരിച്ചതിനു ശേഷം ആകെ ഒരുതവണ മാത്രമാണ് യോഗം ചേര്‍ന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന മുഹമ്മദ് യാസീനെ വിജിലന്‍സ് മേധാവിയാക്കി മാറ്റി നിയമിച്ചു.
ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം ഏറ്റെടുത്തെങ്കിലും യോഗം ചേരുന്നതടക്കം എന്തെങ്കിലും നടപടികള്‍ സമിതിയിലെ അംഗങ്ങളെ ഇതുവ െര അറിയിച്ചിട്ടുമില്ല. റിപ്പോര്‍ട്ട് എത്ര ദിവസത്തിനുള്ളില്‍ തയാറാകുമെന്നോ സമിതി തന്നെ ഇല്ലാതായോ എന്നോ അംഗങ്ങള്‍ക്ക് പോലും നിശ്ചയമില്ല.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സേനാംഗങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായവരെ സേനയില്‍നിന്നു നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."