ഇമ്രാന്ഖാന് മോദിയുമായി രഹസ്യധാരണയെന്ന് കെജ്രിവാള്: 40 ജവാന്മാരെ കൊലപ്പെടുത്തിയത് മോദിയെ സഹായിക്കാനോ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാള്. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നരേന്ദ്രമോദിയുമായി രഹസ്യധാരണകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പാകിസ്താനും ഇമ്രാന്‍ഖാനും മോദിയെ പരസ്യമായി പിന്തുണയ്ക്കുകയാണ്. മോദിക്ക് അവരുമായി രഹസ്യധാരണയുണ്ടെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു. എല്ലാവരും ചോദിക്കുകയാണ് പുല്‍വാമയില്‍ ഫെബ്രുവരി 14ന് നമ്മുടെ ധീര സി.ആര്.പി.എഫ് ജവാന്മാരെ പാകിസ്താന് കൊന്നത് മോദിയെ സഹായിക്കാനാണോ എന്ന്-കെജ്രിവാള് പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു കെജരിവാളിന്റെ ആരോപണങ്ങള്‍. ഇന്ത്യയില്‍ ഒരിക്കല്‍കൂടി നരേന്ദ്രമോദി ഭരണത്തില്‍ വരുന്നതായിരിക്കും നല്ലതെന്ന ഇമ്രാന്‍ഖാന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചുവരുന്നതിനിടെയാണ് കെജ്രിവാളിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."