ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികം: ജില്ലാതല പ്രഖ്യാപന സമ്മേളനം
ചിത്താരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല പ്രഖ്യാപന സമ്മേളനം നടന്നു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ നടത്തുന്ന കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും നടന്നു.
സൗത്ത് ചിത്താരി മദ്റസയില്‍ നടന്ന സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷനായി.
എം.എസ് തങ്ങള്‍ മഅ്ദനി പ്രാര്‍ഥന നടത്തി. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തി.
ചടങ്ങില്‍ 'സുപ്രഭാതം' ജില്ലാ തല കാംപയിന് തുടക്കം കുറിച്ചു. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി കെ.ബി കുട്ടിഹാജിയെ വരിക്കാരനായി ചേര്‍ത്തു കാംപയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഹുസൈന് തങ്ങള്‍ മാസ്തിക്കുï്, ലത്തീഫ് ചെര്‍ക്കള, ഹാഷിം ദാരിമി, ബഷീര്‍ വെള്ളിക്കോത്ത്, ജാഫര്‍ ദാരിമി, ദാവൂദ് ചിത്താരി, ബഷീര്‍ മാട്ടുമ്മല്‍, മുബാറക് ഹസൈനാര്‍ ഹാജി, അഷ്റഫ് മര്‍ദ്ദള, നൂറുദ്ദീന്‍ മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് ഫൈസി, സൈഫുള്ള തങ്ങള്‍, അഷ്റഫ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."