HOME
DETAILS
MAL
വിദ്യാര്‍ഥിയുടെ മരണം: ഡ്രൈവര്‍ക്കെതിരേ നരഹത്യയ്ക്ക് കേസ്
backup
April 27 2017 | 23:04 PM
കേളകം: കൊട്ടിയൂരില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കെതിരേ നരഹത്യക്ക് കേളകം പൊലിസ് കേസെടുത്തു. ഡ്രൈവറുടെ പേര് ഇതുവരെ എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടില്ല. അശ്രദ്ധമായി വാഹനമോടിച്ച് നരഹത്യ ഉണ്ടാക്കിയതിന്റെ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ബുധനാഴ്ചയാണ് കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് തല പുറത്തിട്ടപ്പോള് കുട്ടിയുടെ തല വൈദ്യുതി തൂണിലിടിച്ചത്. ഗുഡല്ലൂര്‍ സ്വദേശിയും സ്കൂള്‍ വിദ്യാര്‍ഥിയുമായ നെല്ലിശ്ശേരി സിബി(13)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം കേളകം ഗ്രേഡ് എസ്.ഐ കെ വേണുഗോപാല്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ ഗുഡല്ലൂര്‍ക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."