ബാബരി മസ്ജിദ് വിധി; ബി.ജെ.പി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നെന്ന്
ശാസ്താംകോട്ട: സുപ്രീംകോടതി വിധിയിലൂടെ ബാബരി മസ്ജിദ് ഗൂഢാലോചനക്കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട് വിചാരണക്ക് വിധേയരാകേണ്ട കേന്ദ്രമന്ത്രി ഉമാഭാരതിയേയും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിങിനെയും തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാത്തതിലൂടെ ബി.ജെ.പി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍(എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ .റഹീംകുട്ടി. എന്‍.എം.സി ചക്കുവളളി മേഖലാ സമ്മേളനം സി.എം ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരക്കുന്നില്‍ അഷ്‌റഫ് അധ്യക്ഷനായി. വൈ.എ സമദ്, തോപ്പില്‍ ജമാലുദ്ദീന്‍, പുത്തന്‍പുര സുബൈര്‍, ഷാഹുല്‍ ഹമീദ് കരേര, ചാത്തന്നൂര്‍ ബഷീര്‍, അഞ്ചല്‍ ഇബ്രാഹീംകുട്ടി, വൈ അഷ്‌റഫ് സഫ, എ.മുഹമ്മദ്കുഞ്ഞ്, പോരുവഴി ജലീല്‍, എം.പൂക്കുഞ്ഞ്, എ.നാസര്‍, എച്ച് നസീര്‍,സി.എ ബഷീര്‍കുട്ടി, പോരുവഴി സലീം, തോപ്പില്‍ ബദറുദ്ദീന്‍, ചക്കുവളളി നസീര്‍, മുഹമ്മദ് ഖുറേഷി, എം ഷിഹാബ്, കെ.പി റഷീദ്, പനപ്പെട്ടി ഷാജഹാന്‍, കിണറുവിള നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. അര്‍ത്തിയില്‍ അന്‍സാരി സ്വാഗതവും മൂലത്തറനിസാം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."