സമരപ്പന്തല്‍ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു
മുന്നാര്‍: പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് രാത്രിയുടെ മറവില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യം നല്കി വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സി.പി.എം ഏരിയാ കമ്മറ്റി അംഗവും സ്കൂള്‍ അധ്യാപകനുമായ സോജന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പെമ്പിളൈ ഒരുമൈ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം സോജന്, ലോക്കല്‍ സെക്രട്ടറി സെല്‍വം, സി.ഐ.റ്റി.യു പ്രവര്ത്തകന് മാരിയപ്പന്, ഡി.വൈ.എഫ്.വൈ പ്രവര്ത്തകന് അമ്പാടി എന്നിവര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ട പൊലിസ് നടപടിയെ ഗോമതി വിമര്‍ശിച്ചു. ഇത്ര ഗൗരവമായ കുറ്റം ചെയ്തവര്‍ക്കെതിരെ പൊലിസ് വളരെ നിസാരമായാണ് കേസെടുത്തിരിക്കുന്നത് എന്നാണ് ഗോമതിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."