ട്രെയിനില്‍ കടത്തുകയായിരുന്ന വിദേശമദ്യവും പുകയില ഉല്പന്നങ്ങളും പിടികൂടി
വടകര: എക്സൈസ് വകുപ്പും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ 180 കുപ്പി ഗോവ നിര്‍മിത വിദേശമദ്യവും 16 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി. ലോക്മാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ നിന്നാണ് ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ മദ്യവും പുകയില ഉല്പന്നങ്ങളും കണ്ടെത്തിയത്. ഇവ രണ്ടും കടത്തിയ പ്രതികളെ കണ്ടെത്താനായില്ല.
ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യവും പുകയില ഉല്പന്നങ്ങളും. പരിശോധനയ്ക്ക് ആര്.പി.എഫ്.എസ്.ഐ കെ.എം സുനില്‍ കുമാര്‍, സി.പി.ഒമാരായ സി.കെ സുരേഷ് കുമാര്‍, അനില്‍, ഷെറിന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. ജയരാജ്, പ്രിവന്റിവ് ഓഫിസര്‍മാരായ സോമസുന്ദരന്‍, ഹാരിസ്, സി.ഇ.ഒമാരായ രാജേഷ് കുമാര്‍, അനിരുദ്ധ് നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."