പോക്കറ്റടി തൊഴിലാക്കിയ യുവാക്കള്‍ മട്ടന്നൂരില്‍ പിടിയില്‍
മട്ടന്നൂര്‍: ബസില്‍ കയറി മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് ബത്തേരിയിലെ പി.സി പ്രജിത്ത്(33), പുല്‍പ്പള്ളിയിലെ വി.എസ് ബിനോയ്(41) എന്നിവരെയാണ് മട്ടന്നൂര്‍ എസ്.ഐ എ.വി ദിനേശും സംഘവും അറസ്റ്റു ചെയ്തത്. തിരക്കുള്ള ബസുകളില്‍ കയറുന്ന സംഘം യാത്രക്കാരുടെ പോക്കറ്റടിച്ച് സ്ഥലം വിടുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇരിട്ടി-മട്ടന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ ചാവശ്ശേരിയിലെ അനീഷിന്റെ പഴ്സ് മോഷ്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഇയാളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മട്ടന്നൂര്‍ കോടതിക്ക് സമീപത്ത് ഇരുവരും പൊലിസ് പിടിയിലാകുന്നത്. വിവിധ ജില്ലകളില്‍ ഇവര്‍ക്കെതിരേ കേസുണ്ടെന്ന് പൊലിസ് അറിയിച്ചു. തിരക്കുള്ള ബസിലും മറ്റും കയറി അഞ്ചിലേറെ പേര് ചേര്‍ന്നാണ് മോഷണം നടത്തുന്നത്. തിരക്കില്ലാത്ത ബസില്‍ കൃത്യമ തിരക്കുണ്ടാക്കുന്നതും കവര്‍ച്ച നടത്തുന്നതും ഇവരുടെ രീതിയാണ്. മറ്റുള്ളവര്‍ക്കു വേണ്ടി പൊലിസ് തെരച്ചല്‍ നടത്തുകയാണ്. പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."