രാഹുല്‍ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.ഐ.സി.സി അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രചാരണത്തിനെത്തും.
രാവിലെ 8.40ന് കണ്ണൂരില്‍ നടക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷം 9.10ഓടെ അവിടെ നിന്നും ഹെലികോപ്റ്ററില്‍ തിരുനെല്ലിയിലെത്തും. 9.50ന് തിരുനെല്ലിയില്‍ പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിലിറങ്ങുന്ന രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനവും പിതാവിന് ബലിതര്‍പ്പണവും നടത്തും. തുടര്‍ന്ന് 10.30ഓടെ സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
10.50ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി 11ഓടെ ഇവിടെ തന്നെ സജ്ജമാക്കിയ വേദിയിലെത്തി തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കും. 11.45ഓടെ ഇവിടെ സംസാരിക്കും. തുടര്‍ന്ന് 12.50ന് തിരുവമ്പാടിയിലേക്ക് പോകുന്ന രാഹുല്‍ ഗാന്ധി 1.10ന് തിരുവമ്പാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങും. ഇവിടെയും തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംബന്ധിച്ച് ഉച്ചക്ക് രണ്ടോടെ വണ്ടൂരിലേക്ക് പോകും. 2.40ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പൊതുജനങ്ങളെ അഭിസംബോധനം ചെയ്യും. ഇവിടെ നിന്നും 3.30ഓടെ തൃത്താലയിലേക്ക് പോകും. അവിടെ ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം 5.10ഓടെ കോയമ്പത്തൂര്‍ വഴി ഡല്‍ഹിയിലേക്ക് തിരികെ പോകും.
ബത്തേരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സുല്‍ത്താന്‍ ബത്തേരി: ഇന്ന് സുല്‍ത്താന്‍ ബത്തേരിയിലെത്തുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ് നല്‍കാന്‍ ഒരുങ്ങി പ്രവര്‍ത്തകരും നേതാക്കളും.
സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ് നിയോജകമണ്ഡലം മീഡിയ കോഡിനേറ്റര്‍ ടിജി ചെറുതോട്ടിലും ഉജ്ജ്വ വരവേല്‍പ്പ് നല്‍കുമെന്ന് യു.ഡി.എഫ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഇന്ന് രാവിലെ 9.30നാണ് രാഹുല്‍ഗാന്ധി ബത്തേരിയില്‍ എത്തുക. സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടില്‍ കോപ്റ്ററില്‍ ഇറങ്ങുന്ന അദ്ദേഹം പിന്നീട് സമീപത്തെ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പൊതുയോഗത്തില്‍ സംസാരിക്കും. 45 മിനിറ്റ് രാഹുല്‍ഗാന്ധി സമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് വയനാട് മണ്ഡലത്തിലെ മുക്കത്തേക്ക് തിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 30 അംഗം എസ്.പി.ജിയുടെ സുരക്ഷക്കു പുറമെ നൂറുകണക്കിന് പൊലിസ് സേനാംഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോടൊപ്പം കോണ്‍ഗ്രസിന്റെ ദേശീയ,സംസ്ഥാന നേതാക്കളും ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."