'പി.എം നരേന്ദ്ര മോദി' സിനിമ വെറും തമാശ മാത്രമെന്ന് നടി ഊര്‍മ്മിള
ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സിനിമ വെറും തമാശ മാത്രമാണെന്ന് ബോളിവുഡ് നടി ഊര്‍മ്മിള മഡോന്കര്.മുംബൈ നോര്‍ത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങിയിരിക്കെയാണ് നടി ഊര്‍മ്മിള സിനിമക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്.ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ സാധിക്കാത്ത പ്രധാനമന്ത്രിയാണ് യഥാര്‍ഥത്തില്‍ മോദിയെന്നും 'ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയെക്കുറിച്ചുള്ള ആ സിനിമയില്‍ തമാശയല്ലാതെ മറ്റൊന്നുമില്ലെന്നും താരം കുറ്റപ്പെടുത്തി.അന്‍പത്തിയാറിഞ്ച് നെഞ്ചളവ് എന്ന് പറയാനല്ലാതെ, നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം ഒരു പരാജയമായിരുന്നുവെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വ സ്വഭാവത്തെയും മോശമാക്കുകയാണ് ഈ സിനിമ ചെയ്തിരിക്കുന്നതെന്നും മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഊര്‍മ്മിള പറഞ്ഞു.
പൂര്‍ത്തിയാക്കാത്ത മോദിയുടെ വാഗ്ദാനങ്ങളുടെ പേരില്‍ ഒരു കോമഡി ചിത്രമെടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.'പി.എം നരേന്ദ്ര മോദി' എന്ന പേരിലാണ് വിവേക് ഒബ്റോയ് മോദിയായി വേഷമിടുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ ഏപ്രില്‍ 11നാണ് മോദിയുടെ ബയോപിക് ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ചിത്രത്തിന് വിലക്ക് നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."