കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ കാരുണ്യയാത്ര നടത്തി ഓട്ടോ തൊഴിലാളികള്‍; 210345 രൂപ സമാഹരിച്ചു
പൂച്ചാക്കല്‍: ഇരുവൃക്കകളും തകരാറിലായി ചികിത്സതേടുന്ന ഓട്ടോത്തൊഴിലാളിയെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ കാരുണ്യയാത്ര നടത്തി.വടുതല ജങ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളി അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാര്‍ഡ് കടേപ്പറമ്പില്‍ സത്യവൃതന്റെ ചികിത്സയ്ക്കായി സഹപ്രവര്‍ത്തകരായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് കാരുണ്യയാത്ര നടത്തിയത്.
യാത്രയിലൂടെ 210345 രൂപ സമാഹരിച്ചു.തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ഏഴരവരെയാണ് പ്രതിഫലമില്ലാതെ വടുതലയിലെ 35 ഓട്ടോത്തൊഴിലാളികള്‍ ഓടിയത്.ഓട്ടോചാര്‍ജ്ജ് വാങ്ങുന്നതിന് ഓരോ ഓട്ടോയിലും പകരം പ്രത്യേകം തയാറാക്കിയ പെട്ടിയില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചു. സത്യവൃതന്റെ വൃക്ക മാറ്റിവച്ചാല്‍ മാത്രമെ ജീവന്‍ നിലനിര്‍ത്താനാകുകയുള്ളു എന്നാണ് ഡോക്ടര്‍ പറയുന്നത്.
ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സകള്‍ക്കുമൊക്കെയായി 25 ലക്ഷത്തോളം രൂപ വേണം കുടുംബത്തിന്റെ പ്രയാസം മനസിലാക്കിയാണ് സഹായവുമായി ഓട്ടോക്കാര്‍ രംഗത്തുവന്നത്.കുമ്പളം,തവണക്കടവ്,ഫോര്‍ട്ട് കൊച്ചി തുടങ്ങി സ്ഥലങ്ങളില്‍ നിന്നും തുക സമാഹരിച്ചു. താലൂക്കിലെ മറ്റുഓട്ടോ തൊഴിലാളികളില്‍ നിന്നുള്ള സാമ്പത്തിക സഹായവും ശേഖരിക്കുന്നുണ്ട്.
കൂടാതെ,വടുതലയിലെ ഓട്ടോ തൊഴിലാളികള്‍ ഒരുനിശ്ചിത തുക വേറെയും നല്‍കുന്നുണ്ട്.ലഭിച്ച തുക അടുത്തദിവസം തന്നെ കുടുംബത്തിന് കൈമാറും. ക്വാളിറ്റി ഫുഡ് പ്രോഡക്ട് ഡയറക്റ്റര്‍ കെ.വി ജോര്‍ജ് യാത്ര ഉദ്ഘാടനം ചെയ്തു.തൊഴിലാളി പ്രതിനിധികളായ ജയകുമാര്‍, അനീസ്, ഹരീസ്,ഷാമോന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."