HOME
DETAILS
MAL
ലൈഫ്മിഷന് ഫ്ളാറ്റ് രണ്ടാം ലാവ്ലിനെന്ന് യു.ഡി.എഫ്
backup
August 19 2020 | 02:08 AM
വടക്കാഞ്ചേരി (തൃശൂര്‍): ചരല്‍പറമ്പില്‍ നിര്‍മാണം നടക്കുന്ന ലൈഫ് മിഷന് ഫ്ളാറ്റ് പദ്ധതിയില്‍ എട്ട് കോടി രൂപയുടെ അഴിമതി നടന്നതായും പിണറായി വിജയന്റെ രണ്ടാം ലാവ്ലിനായി പദ്ധതി മാറുകയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എം.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എല്ലാ ചട്ടങ്ങളും ലംഘിച്ച് അഴിമതിക്ക് കുട പിടിച്ചത് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീനാണ്. അതു കൊണ്ടു തന്നെ മൊയ്തീന് രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടണം. അതിന് തയാറായില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിണറായി വിജയനേയും മൊയ്തീനേയും പുറത്താക്കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു. ചരല്‍പറമ്പിലെ ഫ്ളാറ്റ് സമുച്ചയം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് ഹംസ, കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് അനൂപ് ജേക്കബ്, ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം മനോജ് കടമ്പാട്ട്, എം.പി. മാരായ ടി.എന്‍.പ്രതാപന്, രമ്യ ഹരിദാസ്, അനില്‍ അക്കര എം.എല്‍.എ എന്നിവരും യു.ഡി.എഫ് കണ്വീനറിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."