കൊട്ടിക്കലാശത്തിന് നിയന്ത്രണം
കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മുന്നണികള്‍ക്ക് സമയക്രമം നിശ്ചയിച്ചു. കാഞ്ഞങ്ങാട്ട് ഇടതു മുന്നണിക്ക് വൈകിട്ട് അഞ്ചു മുതല്‍ കുന്നുമ്മലില്‍ നിന്നാരംഭിച്ച് കിഴക്കുവശം റോഡിലൂടെ കൈലാസ് തിയറ്ററിലെത്തി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപനം.
യു.ഡി.എഫിന് 4.45ന് പഴയ ബസ് സ്റ്റാന്‍ഡ് പടിഞ്ഞാറു വശത്തുനിന്നാരംഭിച്ച് സര്‍വിസ് റോഡിലൂടെ മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ സമാപനം. എന്‍.ഡി.എക്ക് 4.30ന് പുതിയകോട്ടയില്‍നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാന്‍ഡിലെത്തി തിരിച്ച് പുതിയകോട്ടയില്‍ സമാപനം. നീലേശ്വരത്ത് യു.ഡി.എഫ് 4.30ന് സമാപനറാലി കോണ്‍വെന്റ് ജങ്ഷനില്‍ നിന്ന് തുടങ്ങി മാര്‍ക്കറ്റ് ജങ്ഷന്‍ ചുറ്റി എന്‍.കെ.ബി.എം എ.യു.പി സ്‌കൂളിന് മുന്നില്‍ സമാപനം. എല്‍.ഡി.എഫ് 4.45നും എന്‍.ഡി.എ അഞ്ചിനും കോണ്‍വെന്റ് ജങ്ഷനില്‍നിന്ന് തുടങ്ങും. എല്‍.ഡി.എഫ് ബസ് സ്റ്റാന്‍ഡ് വഴി മാര്‍ക്കറ്റിലെ സനാതന കോളജിന് മുന്നില്‍ സമാപിക്കും. എന്‍.ഡി.എ ബസ് സ്റ്റാന്‍ഡ് വഴി മാര്‍ക്കറ്റ് പള്ളിക്ക് മുന്‍വശം തെരുറോഡില്‍ കയറി ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. പ്രകടനങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ വാഹനങ്ങളോ വലിയ കൊടികള്‍, തോരണങ്ങള്‍ എന്നിവയോ ഉപയോഗിക്കാന്‍ പാടില്ല.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ഇന്നു വൈകിട്ട് നാലിനണ്ടണ്ടണ്ടണ്ട് എന്‍.ഡി.എയുടെ സമാപന റണ്ടണ്ടണ്ടണ്ടണ്ടാണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടലി വെള്ളാപ്പ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് വെള്ളാപ്പ് ജങ്ഷനില്‍ തിരികെയത്തി സമാപിക്കും. 4.30ന് ബീരിച്ചേരിയില്‍ നിന്നാരംഭിക്കുന്ന യു.ഡി.എഫ് റാലി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡിനകത്ത് സമാപിക്കും. അഞ്ചിന് എല്‍.ഡി.എഫ് സമാപന റാലി സി.പി.എം ഒാഫിസ് പരിസരത്തുനിന്നുാരംഭിച്ച് തങ്കയം ചുറ്റി തൃക്കരിപ്പൂര്‍ ടൗണില്‍ ക്ലോക്ക് ടവറിന് സമീപത്ത് അവസാനിപ്പിക്കണം.
പടന്നയില്‍ യു.ഡി.എഫ് റാലി നാലിന് പടന്ന മൂസഹാജി മുക്കില്‍ നിന്നാരംഭിച്ച് മൂസഹാജി മുക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ പടിഞ്ഞാറു ഭാഗം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്ത് സമാപിക്കും. എല്‍.ഡി.എഫ് റാലി 4.30ന് പടന്ന നാസ് ഫുട് വെയറിന് സമീപത്തെ മൈതാനിക്കടുത്തുളള വൈദ്യുതി തൂണിന്റെ തെക്ക് ഭാഗത്തേക്ക് പടന്ന പെട്രോള്‍ പമ്പിനടുത്തേക്ക് നീങ്ങി പ്രചരണം അവസാനിപ്പിക്കണം.
ചന്തേര പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം പൂര്‍ണമായും പാലിക്കണം. അല്ലാത്തപക്ഷം പൊലിസ് കര്‍ശന നടപടിയെടുക്കും.
എസ്.ഐമാരായ വിപിന്‍ ചന്ദ്രന്‍, വിനോദ് കുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."