റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി പി. തിലോത്തമന്‍
ആലപ്പുഴ: റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചര്‍ച്ച ചെയ്ത് 21നകം ഉചിതമായ തീരുമാനമെടുത്ത് റേഷന്‍ വ്യാപാരികളെ സംരക്ഷിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
കേരളാ സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സുഗതന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ ശൃംഖലയിലൂടെ കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശന്‍, മുന്‍ എം.എല്‍.എ എ.എ ഷുക്കൂര്‍, എല്‍.പി ജയചന്ദ്രന്‍, അജിത്ത്കുമാര്‍, കെ വേണു തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ ഷിജീര്‍ സ്വാഗതവും വര്‍ഗീസ് പാണ്ടനാട് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് മധുസൂതനന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാണ്ടനാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേന്ദ്രനും അവതരിപ്പിച്ചു.
ഉദയകുമാര്‍ ഷേണായി, സതീന്ദ്രന്‍, സന്തോഷ് കാരയ്ക്കാട്, രാഹുല്‍, ഹരിദാസ്, ജയപ്രകാശ്, എന്‍.എന്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ആസിഫ് പറഞ്ഞു.
ഭാരവാഹികളായി തൈക്കല്‍ സത്താര്‍ (പ്രസിഡന്റ്), എന്‍ ഷിജീര്‍ (ജനറല്‍ സെക്രട്ടറി), ഉദയകുമാര്‍ ഷേണായി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് ബഷീര്‍ റിട്ടേണിങ് ഓഫിസര്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."