മദ്‌റസകളില്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ പാദവാര്‍ഷിക പരീക്ഷ
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 10,266 മദ്‌റസകളില്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ പാദവാര്‍ഷിക പരീക്ഷ നടക്കും. ഓണ്‍ലൈന്‍ പഠനക്ലാസുകളുടെ ഭാഗമായാണു പാദവാര്‍ഷിക പരീക്ഷ നടക്കുന്നത്.
രാവിലെ ഏഴു മുതല്‍ പത്തു വരെയുള്ള ഇടവേളയില്‍ 45 മിനുട്ടാണ് പരീക്ഷാസമയം. പരീക്ഷയുടെ മുന്നോടിയായി നടന്ന ട്രയല്‍ പരീക്ഷയില്‍ 8,85,414 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ആകെ വിദ്യാര്‍ഥികളുടെ 87 ശതമാനമാണിത്.
പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണു പാദവാര്‍ഷിക പരീക്ഷയില്‍ ഇന്നു പങ്കെടുക്കുക. ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ ലഭ്യമാക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വീട്ടിലിരുന്നു തന്നെ പരീക്ഷയെഴുതാം. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതപഠനം കാര്യക്ഷമമാക്കാന്‍ രക്ഷിതാക്കളുടെ സഹകരണം ഉണ്ടാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."