ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരക്കില്‍; അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തകൃതി
പുതുനഗരം: ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ കെട്ടിട നിര്‍മാണങ്ങള്‍ തോന്നിയപോലെ. പുതുഗരം, കൊല്ലങ്കോട്, കൊടുവായൂര്‍, പെരുവെമ്പ്, പട്ടഞ്ചേരി, പെരുമട്ടി, മുതലമട എന്നീ പഞ്ചായത്തുകളിലെ പ്രധാന റോഡിന്റെ വശങ്ങളിലും മീനാക്ഷിപുരം-പലക്കാട്, മംഗലം-ഗോവിന്ദപുരം എന്നീ അന്തര്‍സംസ്ഥാന റോഡിന്റെ വശങ്ങളിലുമാണ് വ്യാപകമായ തോതില്‍ അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണങ്ങളും നടക്കുന്നത്. നിയമം ലംഘിച്ച് കെട്ടിടപണികള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അനധികൃതമായി അനുവാദം നല്‍കുന്നതും വര്‍ധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തതും കര്‍ശ്ശനമായി നടപടിയെടുക്കേണ്ട പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യുട്ടിയലായതിനാല്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ അധിക ചുമതലയും ദുരുപയോഗം നടത്തുന്നതായി പരാതികളുണ്ട്. നിയമത്തിന് വിലനല്‍കാതെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരേ പരിശോധന നടത്തി നിര്‍മാണം നിര്‍ത്തിവെയ്ക്കുവാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."