ഭാരതപ്പുഴ സംരക്ഷണം മൂന്നുജില്ലകളെ ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നു
ഭാരതപ്പുഴ സംരക്ഷണം
മൂന്നുജില്ലകളെ ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നു
ഷൊര്‍ണൂര്‍: ഭാരതപ്പുഴ സംരക്ഷിക്കാനായി മൂന്നു ജില്ലകള്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഭാരതപ്പുഴ അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പ് മുന്‍കയ്യെടുക്കുന്നത്. പാലക്കാട് ജില്ലക്കു പുറമേ, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാലിന്യം, മണല്‍കടത്ത്, കയ്യേറ്റം എന്നീ മൂന്നു കാര്യങ്ങളാണ് റവന്യൂ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുഴയുടെ ഒഴുക്ക് സുഗമമാക്കാനും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഴയുടെ നവീകരണത്തിന് റവന്യൂ വകുപ്പിന് പുറമേ, പൊലിസ് മരാമത്ത് ജലവിഭവം, തദ്ദേശ സ്ഥാപനങ്ങള്‍ വകുപ്പുകള്‍ ഏകീകരിച്ചായിരിക്കും പ്രവര്‍ത്തനം ഉണ്ടാകുക. ഇതിനായി പരിസ്ഥിതി സംഘടനകള്‍, യുവജന സംഘടനകള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരെയും ഉള്‍പ്പെടുത്തുന്നുണ്ട്.
ഭാരതപ്പുഴ സംക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ കോണുകളില്‍നിന്ന് നിരന്തര ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നത് പരിഗണിച്ചാണ് റവന്യൂ വകുപ്പ് മുന്നോട്ട് ഇറങ്ങിയത്. പുഴയുടെ ചില പ്രദേശങ്ങളില്‍ വലിയ തോതില്‍ കയ്യേറ്റങ്ങള്‍ നടന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ ഇരുവശവും അതത് തദ്ദേശസ്ഥാപനങ്ങള്‍ മതില്‍ കെട്ടി സംരക്ഷിച്ചാല്‍ പുഴ കയ്യേറ്റം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിവിധ സംഘടനകള്‍ ചൂണ്ടികാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."