വിവരങ്ങള്‍ ശേഖരിക്കാന്‍ അക്ഷയ സംരംഭകര്‍
കാക്കനാട്: ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിലെ ആളുകളുടെ എണ്ണവും അവരുടെ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാന്‍ അക്ഷയ സംരംഭകരേയും ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ പഞ്ചായത്ത് തലങ്ങളിലുള്ള ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി. മഴക്കെടുതിയില്‍ ജില്ലയില്‍ ആരംഭിച്ച 1011 (ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും അടച്ചതും ഉള്‍പ്പെടെ) ക്യാംപുകളില്‍ നിന്നുള്ള ആളുകളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വയസ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങള്‍ റെസ്‌ക്യൂ പോര്‍ട്ടലിലേക്ക് നല്‍കുന്നതിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ദുരന്ത നിവാരണത്തിന്റെ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഏറ്റവും വേഗത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. വ്യാഴാഴ്ച കലക്ട്രേറ്റില്‍ നടത്തിയ ക്ലാസില്‍ ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ഡി ഷീല ദേവി, ജൂനിയര്‍ സൂപ്രണ്ട് നൂറുള്ള ഖാന്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അജിഷ എന്‍.എസ്, ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ബേസില്‍ദാസ് ലീ സക്കറിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."