HOME
DETAILS
MAL
തനിക്കെതിരേ കേസെടുത്തത് ശരിയായില്ല: കെ. സുധാകരന്
backup
April 24 2019 | 07:04 AM
കണ്ണൂര്‍: എതിര്‍സ്ഥാനാര്‍ഥിയെ അപമാനിച്ചതായുള്ള കേസില്‍ തനിക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതു ശരിയായ നടപടിയല്ലെന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്. താന്‍ ചെയ്യാത്ത കാര്യത്തിനാണു ശിക്ഷിക്കാന്‍ തയാറാകുന്നത്. രാഷ്ട്രീയ പ്രേരിതമായി ഉദ്യോഗസ്ഥരും ഉന്നതരും നീങ്ങുന്നു. തന്നെ പ്രതിക്കൂട്ടിലാക്കാനാണു ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അവര്‍ക്കെതിരേ നിയമപോരാട്ടം നടത്തും. രമ്യാ ഹരിദാസിനെതിരായി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ. വിജയരാഘവനെതിരേയും ഭക്തജനങ്ങളെ അധിക്ഷേപിച്ച ശ്രീമതിക്കെതിരേയും നടപടിയില്ലല്ലോയെന്നും കെ. സുധാകരന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."