വേനല്‍മഴയും ചുഴലിക്കാറ്റും നാശം വിതച്ചു
ഇരിട്ടി : ഇരിട്ടി മേഖലയില്‍ ചൊവ്വാഴ്ച്ച രാത്രിയുണ്ടായ കനത്ത മഴയിലും ശക്തമായ ചുഴലികാറ്റിലും മലയോര മേഖലയില്‍ വ്യാപക കൃഷിനാശം
വിളക്കോട് തൊണ്ടന്‍ കുഴിയില്‍ വി.വി.വല്‍സന്‍,സ്‌കറിയ, തോമസ്, ജോജി, എന്നിവര്‍ സംഘം ചേര്‍ന്ന് നടത്തിയ എഴുന്നൂറോളം കുലച്ച വാഴകള്‍ കനത്ത കാറ്റില്‍ കടപുഴകി ലക്ഷങ്ങളുടെ നഷ്ടമാണ് ഈ കര്‍ഷകര്‍ക്ക് വാഴക്കൃഷി നശിച്ചതിലൂടെ ഉണ്ടായിട്ടുള്ളത്
വിളമന, പായം, എടക്കാനം, മീത്തലെ പുന്നാട് ,പയഞ്ചേരി മേഖലകളിലും കനത്ത കാറ്റ് വ്യാപക കൃഷിനാശം വിതച്ചുവാഴ കൃഷിക്കു പുറമെ പല മേഖലകളിലും റബര്‍മരം കടപുഴകി വീണ് വ്യാപക നഷ്ടമുണ്ടായിപല പ്രദേശങ്ങളിലും മരം കടപുഴകി വൈദ്യുതി തൂണ്‍ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി
കൂത്തുപറമ്പ്: വേനല്‍മഴയില്‍ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. ചെറുവാഞ്ചേരി കണ്ടിയന്‍ മുക്കിലെ പള്ളേരി ദേവകിയുടെ വീടിനു മുകളിലാണ് തെങ്ങ് കടപുഴകി വീണത്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം. വീട്ടില്‍ ആള്‍ താമസമുണ്ടായിരുന്നുവെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.വീടിന്റെ മേല്‍ക്കൂരയും ഓടും പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."