സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം: അന്വേഷണസമിതിയില്‍ കേസില്‍ പ്രതികളാകേണ്ടവരുമെന്ന് വി.ടി ബല്‍റാം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചവരിലും സി.പി.എം ഭക്തരും കേസില്‍ പ്രതികളാകേണ്ടവരുമുണ്ടെന്ന ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ. അന്വേഷണ ഉദ്യോഗസ്ഥരിലെ പലരും പ്രതികളാകേണ്ടവരാണ്. ഒരാള്‍ മുന്‍പ് കോടിയേരി ബാലകൃഷ്ണന്റെ പി.എ ആയിരുന്ന സി.പി.എം സംഘടനാ നേതാവാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇദ്ദേഹത്തിന്റെ ഫോട്ടോയാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ഈയടുത്ത ദിവസം പുറത്തുവന്നതെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഏതായാലും ഒരു ഫോട്ടോയുടെ പേരില്‍ മാത്രം ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഹൈ ഇന്റഗരിറ്റിയെ സംശയിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തല്‍ക്കാലം നമുക്കംഗീകരിക്കാം.
അന്വേഷണത്തില്‍ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തെക്കുറിച്ച്അന്വേഷിക്കുന്ന ഡോ.കൗസിഗന്‍ ഐ.എ.എസിന്റെ കമ്മിറ്റിയുടെ സഹായത്തിനായി ഹൈ ഇന്റഗരിറ്റി അഥവാ വലിയ വിശ്വാസ്യതയും സത്യസന്ധതയുമുള്ള കുറച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു.
ഉത്തരവ് കണ്ടപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ചില കാര്യങ്ങള്‍:
1) തീപ്പിടിക്കപ്പെട്ട യൂണിറ്റിലെ ഫിസിക്കല്‍ ഫയലുകള്‍ എണ്ണിത്തിട്ടപ്പെടുത്താനാണ് ഇവരെ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത്. അപ്പോള്‍ അവിടുള്ള എല്ലാം ഇഫയലുകള്‍ അല്ല, ഫിസിക്കല്‍ ഫയലുകളും ഉണ്ട് എന്ന് വ്യക്തമാവുന്നു.
2) വ്യക്തിപരമായ വിശ്വാസ്യതയുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ കടന്നുവരുന്ന ഒരാള്‍ മുന്‍പ് കോടിയേരി ബാലകൃഷ്ണന്റെ പിഎ ആയിരുന്ന സിപിഎം സംഘടനാ നേതാവാണ്. ഇദ്ദേഹത്തിന്റെ ഫോട്ടോയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രധാനപ്രതി സ്വപ്ന സുരേഷിനൊപ്പം ഈയടുത്ത ദിവസം പുറത്തുവന്നത്. ഏതായാലും ഒരു ഫോട്ടോയുടെ പേരില്‍ മാത്രം ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഹൈ ഇന്റഗരിറ്റി യെ സംശയിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തല്‍ക്കാലം നമുക്കംഗീകരിക്കാം.
3) സഹായിക്കാന്‍ വരുന്ന മറ്റുള്ളവരും സിപിഎം സംഘടനാ നേതാക്കള്‍ തന്നെയാണ്. ഇതില്‍ ഒരാളുടെ സീറ്റിനടുത്തു നിന്നാണ് തീപ്പിടുത്തം ആരംഭിച്ചത് എന്നാണ് ഇപ്പോള്‍ത്തന്നെ ഉയര്‍ന്നിട്ടുള്ള ആരോപണം. അന്വേഷണത്തില്‍ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.
ഏതായാലും ഇനി ഇപ്പോഹൈ ഇന്റഗരിറ്റി ഉളളവര്‍ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട. നടക്കട്ടെ നടക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."