കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു, സര്‍വീസ് ഈ മാസം ഏഴ് മുതല്‍
കൊച്ചി : മെട്രോ ട്രെയിനില്‍ കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി യാത്രാ നിരക്ക് കുറച്ചു. . കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തി വച്ച മെട്രോ ഈ മാസം ഏഴ് മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച് യാത്രക്കാര്‍ക്ക് ഇരിക്കാനും നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളൂ.
ഇരുന്നൂറ് പേര്‍ക്ക് മാത്രമായിരിക്കും സഞ്ചരിക്കാന്‍ അനുവദിക്കുക. ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അല്ലെങ്കില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്സില്‍ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കില്‍ സാനിറ്റൈസ് ചെയ്ത പണമായിരിക്കും തിരികെ നല്‍കും.കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."