HOME
DETAILS

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട ഉറവന്‍പാടി ആദിവാസി കോളനിയില്‍ ദുരിതം; നൂറോളം കുടുംബങ്ങള്‍ പട്ടിണിയിലാണ്

  
backup
August 31 2018 | 04:08 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d

പാലക്കാട് : നെന്മാറ വനം ഡിവിഷന്റെ കീഴിലുള്ളതും പറമ്പികുളത്തിനുംനെല്ലിയാംപതിക്കും ഇടയിലുമായി സ്ഥിതി ചെയ്യുന്ന ഉറവന്‍പാടി ആദിവാസി കോളനിയിലെ 22 ആദിവാസി കുടുംബങ്ങളിലായി താമസിക്കുന്നഎണ്‍പതോളം ആദിവാസികള്‍ ഒരാഴ്ചയായി പട്ടിണിയിലാണ്.
രണ്ടു ഭാഗത്തുമായി പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഇവര്‍ക്കാര്‍ക്കും പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡുകള്‍ ഒലിച്ചു പോയതിനാല്‍ തേക്കടിയിലെ റേഷന്‍ കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍.
കഴിഞ്ഞാഴ്ച കൊല്ലങ്കോട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അരിയും പലചരക്കു സാധനങ്ങളും കൊണ്ട്‌പോയി കൊടുത്തുവെങ്കിലും അതെല്ലാം കഴിയാറായതായി ഇവിടത്തുകാര്‍ പറയുന്നു. നെല്ലിയാമ്പതിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന കോളനിയിലുളളവര്‍ക്ക് വല്ല രോഗവും പിടിപെട്ടാല്‍ ഇപ്പോള്‍, ആശുപത്രിയില്‍ എത്തിക്കാന്‍പറ്റാത്ത അവസ്ഥയുമുണ്ട്.
നെല്ലിയാമ്പതിയില്‍ നിന്നുആനമട പെരിയച്ചോല വഴിയും, തമിഴ്‌നാട്ടിലെ സേത്തുമട തേക്കടി മുപ്പതേക്കര്‍ വഴിയും ഇവിടേക്ക് എത്താന്‍കഴിയുകയില്ല.
ഈ രണ്ടു വഴികളിലുമായി പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി റോഡ്മുഴുവന്‍ കുഴിയായി കിടക്കുകയാണ്. കാല്‍നടപോലും പ്രയാസമാണ്. ഇതിനു പുറമെ, മുപ്പതേക്കറില്‍ നിന്നും ഇവിടേക്ക് പത്തു കിലോമീറ്റര്‍ ദൂരമുണ്ട്. ഇതിനിടയില്‍ തേക്കടി പുഴയിലെ ചപ്പാത്തു് മഴയില്‍ ഒലിച്ചു പോയതിനാല്‍ പുഴയിലിറങ്ങി പോകാനുംകഴിയാത്ത അവസ്ഥയിലാണ്.
വനത്തിനകത്തു കൂടി പോകേണ്ടുന്നതിനാല്‍ വനംവകുപ്പിന്റെ അനുമതി വേണം. പല ഭാഗത്തും ഉരുള്‍പൊട്ടിയ പാറക്കല്ലുകള്‍നീക്കാതെ കിടക്കുന്നതിനാല്‍ കോളനിയിലെ ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ബന്ധപ്പെടാന്‍കഴിയാത്ത സ്ഥിതിയാണ് കനത്ത മഴയില്‍ ഇവിടെയുള്ള വീടുകള്‍ പലതും പൊളിഞ്ഞു. ഒരു എസ്റ്റേറ്റിനകത്തുള്ള സ്ഥലമായതിനാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
കൊല്ലങ്കോട് ബ്ലോക്കില്‍ നിന്നും പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയില്‍ വീട് വെക്കാന്‍ എല്ലാകുടുംബത്തിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, എസ്സ്‌റ്റേറ്റ്്ഉടമയുമായി വനം വകുപ്പ് സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ഇവര്‍ക്കു സ്ഥലം നല്‍കാന്‍തയാറായിട്ടില്ല. ഇപ്പോള്‍ ഇവര്‍ക്ക് വീടുണ്ടാക്കാന്‍ അനുമതി നല്‍കിയ ഫണ്ട് ഇല്ലാതാവുമെന്ന അവസ്ഥയിലുമാണ്.മുപ്പതേക്കര്‍ കോളനിയില്‍ നിന്നും ഇവിടേക്കുള്ള റോഡ് നന്നാക്കാന്‍ ജില്ലാകളക്ടറും,മുഖ്യ വനപാലകനും ഇടപെട്ടാല്‍ മാത്രമേ കഴിയുകയുള്ളു.
ഇവര്‍ക്കിപ്പോള്‍അത്യാവശ്യമായി വേണ്ടത് തേക്കടിയിലെ റേഷന്‍ കടയില്‍ നിന്നും അരിയും മറ്റുകിട്ടാനുള്ള സംവിധാനമാണ് വേണ്ടത് ഇനിയും കൂടുതല്‍ വൈകിയാല്‍ ഇവിടെ പട്ടിണിമരണം ഉറപ്പാണ്. ഓണാവധിക്ക് ഹോസ്റ്റലുകളില്‍ നിന്നും കോളനിയില്‍ എത്തിയഇവിടത്തെ കുട്ടികള്‍ക്ക് തിരിച്ചു പോകാനും പറ്റാത്ത അവസ്ഥയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago