റോഡിലെ മണ്ണിടിച്ചില്‍; പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
കുന്നുംകൈ: ഇടത്തോട് നീലേശ്വരം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി റോഡരികിലുള്ള കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശം പൊതുമരാമത്ത് അധികൃതര്‍ ഇന്നലെ സന്ദര്‍ശിച്ചു. നമ്പ്യാര്‍ കൊച്ചി, എരളാല്‍, കായക്കുന്നു പ്രദേശങ്ങളിലെ ജനങ്ങളാണ് അശാസ്ത്രീയമായ മണ്ണിടിക്കലിനെ തുടര്‍ന്നു ഭീതിയിലായത്.
മണ്ണിടിച്ചില്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീതി കൂട്ടുന്നതിന്റെ ഭാഗമായി പാര്‍ശ്വ ഭാഗങ്ങളില്‍ നിന്നു മണ്ണെടുത്തതാണ് സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായത്.
മഴ കനക്കുന്നതോടെ ഏതു നിമിഷവും വീഴുമെന്ന നിലയിലായതും നാട്ടുകാരുടെ പ്രതിഷേധവും വന്നതോടെയാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഇടത്തോട് നിന്ന് അഞ്ചു കി. മീ വീതി കൂട്ടി ടാറിംഗ് നടത്താനായി അഞ്ചു കോടി രൂപയാണ് ആദ്യം അനുവദിച്ചത് . ഈ തുക അപര്യാപ്തമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ വീണ്ടും രണ്ടരക്കോടി അനുവദിച്ചു.
നിലവിലുള്ള റോഡിന്റെ ആറു മീറ്ററില്‍ നിന്ന് പത്ത് മീറ്റര്‍ ഉയര്‍ത്തിയും കള്‍വര്‍ട്ടും ഓവുചാല്‍ നിര്‍മാണത്തിനുമായി അനുവദിച്ച തുക കുറവുമായതിനാല്‍ റിവേര്‍സ് എസ്റ്റിമേറ്റിനായി സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ സമീപ വീടുകളുടെ സുരക്ഷക്കായി ഭാഗികമായി പാര്‍ശ്വ ഭിത്തി നിര്‍മിക്കുമെന്നും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ രാജന് , അസി.എക്സിക്യുട്ടിവ് എന്‍ജിനീയര്‍ സി.ജെ കൃഷ്ണന്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോഷി എന്നിവര്‍ പറഞ്ഞു.
നിലവിലുള്ള എസ്റ്റിമേറ്റില്‍ പാര്‍ശ്വ ഭിത്തി കുറവായതു പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി ബാലചന്ദ്രന്, മുസ്തഫ തായന്നൂര്‍ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."