HOME
DETAILS

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉച്ചകഴിഞ്ഞ് ഡോക്ടര്‍മാരില്ല

  
backup
July 22 2016 | 18:07 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95-2

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉച്ചകഴിഞ്ഞ് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്കു ദുരിതമാകുന്നു. പനി ബാധിച്ചും മറ്റും അവശനിലയിലായവര്‍ പ്രയാസപ്പെട്ട് ആശുപത്രിയിലെത്തുമ്പോഴാണ് പലപ്പോഴും ഡോക്ടറില്ലെന്ന വിവരം അറിയുന്നത്.
കാലവര്‍ഷമായതിനാല്‍ വിവിധയിനം പനികളും മറ്റു രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന അവസരത്തിലാണ് നിര്‍ധനരുടെ അത്താണിയായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ആശുപതി വൈകുന്നേരങ്ങളില്‍ നോക്കുകുത്തിയായി മാറുന്നത്. ഡോക്ടറെ കാണണമെങ്കില്‍ ഒരു മണിക്ക് മുന്‍പേ എത്തണമെന്നാണ് ജീവനക്കാര്‍ പറയുന്നതെന്നും രോഗികള്‍ പറയുന്നു.
തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, ചെറുവത്തൂര്‍ എന്നീ പഞ്ചായത്തുകളിലെ നിര്‍ധനരായ രോഗികളുടെ ആശ്രയമാണ് തൃക്കരിപ്പൂര്‍ താലൂക്ക് അശുപത്രി. സാമൂഹ്യാരോഗ്യ കേന്ദ്രമായിരുന്ന  ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞുവെങ്കിലും വൈകിട്ട് വരുന്ന രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ ദിവസം ആശുപത്രിയുടെ പരിസരത്തു നിന്നു ബൈക്കില്‍ നിന്നു വീണു പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പോലും ജീവനക്കാര്‍ തയാറായിരുന്നില്ല.
നാട്ടുകാരും പരിസരത്തെ ഓട്ടോഡ്രൈവര്‍മാരും ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രാഥമിക കാര്യങ്ങള്‍ ചെയ്തുവിട്ടത്. രാവിലെ മുതല്‍ നൂറുകണക്കിന് രോഗികളാണ് താലൂക്ക് ആശുപത്രിയിലെത്തുന്നത്. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ പോലും പല ദിവസങ്ങളിലും ഉണ്ടാകാറില്ല.
വ്യാഴാഴ്ച ദിവസങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ ബി.പിയും മറ്റും പരിശോധിക്കുന്ന ദിവസമായതിനാല്‍ ഇതിന് നിയോഗിക്കുന്ന ഡോക്ടര്‍മാര്‍ മുതിര്‍ന്ന പൗരന്‍മാരുടെ തന്നെ മറ്റു രോഗങ്ങള്‍ നോക്കാറില്ലെന്നും ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago