പ്രളയ നാശനഷ്ടം: മൊബൈല്‍ പ്ലാറ്റ്ഫോം തയാറായി
തിരുവനന്തപുരം: പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്താന്‍ ഐ.ടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ പ്ലാറ്റ്ഫോം തയാറായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. മൊബൈല്‍ പ്ലാറ്റ്ഫോമിന്റെ ലോഞ്ചിങ് മന്ത്രി ഇ.പി ജയരാജന് നിര്‍വഹിച്ചു.
സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം രേഖപ്പെടുത്താനും ംംം.്ീഹൗിലേലൃ.െൃലയൗശഹറ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ടായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിപ്പിക്കാം. ഇവര്‍ക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ൃലയൗശഹറസലൃമഹമ മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ൃലയൗശഹറസലൃമഹമ കഠ ങശശൈീി സെര്‍ച്ച് ചെയ്താല്‍ മൊബൈല്‍ ആപ് ലഭിക്കും.
വീടുകള്‍ പൂര്‍ണമായും നഷ്ടപ്പട്ടവര്‍, വീടും സ്ഥലവും നഷ്ടമായവര്‍, വീട് ഭാഗികമായി തകര്‍ന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും. ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലവും (ജിയോ ടാഗിങ്) ഫോട്ടോയും അപ്ലോഡ് ചെയ്യാം.
ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണനഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫിസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."