യെസ് ബാങ്ക് ഉടമ റാണ കപൂറിന്റെ 127 കോടി രൂപയുടെ ലണ്ടനിലെ ഫ്ളാറ്റ് പിടിച്ചെടുത്തു
ലണ്ടന്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലവരുന്ന ലണ്ടനിലെ ഫ്ളാറ്റ് ഇ.ഡി പിടിച്ചെടുത്തു. റാണ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷന്‍സ് ജേഴ്സി ലിമിറ്റഡിന്റെ പേരില്‍ 93 കോടി രൂപയ്ക്ക് 2017ലാണ് ഫ്ളാറ്റ് വാങ്ങിയത്.
ഇതു വിവിധ വെബ്സൈറ്റുകളില്‍ വില്പനയ്ക്കു വച്ചിരുന്നതായി കണ്ടെത്തിയെന്നും ഇ.ഡി പറയുന്നു. 4,300 കോടി രൂപയുടെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തത്. യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഈവര്‍ഷം മാര്‍ച്ചില്‍ സി.ബി.ഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി 97,000 കോടി രൂപ വായ്പയെടുക്കുകയും ഇതില്‍ 31,000 കോടി വകമാറ്റിയെന്നുമാണ് കേസ്. ഇതിനായി നിരവധി വ്യാജ കമ്പനികളെ ഉപയോഗിച്ചതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സി.ബി.ഐ ആവശ്യപ്രകാരമാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."