HOME
DETAILS
MAL
കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍ മൊഴി മാറ്റി
backup
May 15 2019 | 17:05 PM
കോട്ടയം: കെവിന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ ഇന്നലെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റി. കേസിലെ 91-ാം സാക്ഷി സുനീഷ്, 92-ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തും അയല്‍വാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സാക്ഷികളായിരുന്നു ഇവര്‍. നിയാസ് മൊബൈല്‍ ഫോണ്‍ പൊലിസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. ഈ മൊഴികളാണ് ഇവര്‍ തിരുത്തിയത്. കേസില്‍ മൂന്നുപേര്‍ ഇതിനോടകം മൊഴി മാറ്റിയിട്ടുണ്ട്. 28-ാം സാക്ഷി എബിന്‍ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."