HOME
DETAILS
MAL
മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍നിന്ന് പിന്മാറി
backup
May 16 2019 | 22:05 PM
മോസ്കോ: റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍നിന്ന് പിന്മാറി. മുന്‍പ് രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ഷറപ്പോവ പരുക്കില്‍നിന്ന് പൂര്‍ണമായും മോചിതയാകാത്തതിനാലാണ് മത്സരത്തില്‍നിന്ന് പിന്മാറിയത്. ഷോള്‍ഡറിന് സര്‍ജറി കഴിഞ്ഞ താരം പൂര്‍ണമായും ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 32 കാരിയായ ഷറപ്പോവ അഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."