പതിറ്റാണ്ടുകള്‍ പഴക്കമുള്ള അരിയോടി പാലം അപകട ഭീഷണിയില്‍
പൂച്ചാക്കല്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള അരിയോടി പാലം അപകട ഭീഷണിയില്‍. ഉളവെയ്പ് - പൂച്ചാക്കല്‍ റോഡിലെ അരിയോടി പാലമാണ് അപകടാവസ്ഥയിലുള്ളത്.
പാലം കാലപ്പഴക്കത്തെ തുടര്‍ന്നു ദ്രവിച്ച നിലയിലാണ്. കൈവരികള്‍ തകര്‍ന്നിട്ടു നാളുകളായി. ഒരു കോടി 13 ലക്ഷം രൂപ മുടക്കി ഈ റോടിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്. എന്നാല്‍ പാലം പുനര്‍നിര്‍മിക്കാന്‍ നടപടികളില്ല.
1962ലാണ് അരിയോടി പാലം നിര്‍മിച്ചത്.പിന്നീട് നാളിതവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തുവന്ന നിലയിലാണ്. റോഡ് വീതി കൂട്ടി മുമ്പുള്ളതിനേക്കാള്‍ ഉയര്‍ത്തിയാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. കൈവരിയില്ലാത്തതിനാല്‍ അപകട സാധ്യത വീണ്ടും വര്‍ധിച്ചു. പാലത്തിനോട് ചേര്‍ന്ന് റോഡിന് വളവുള്ളതാണ് അപകട സാധ്യതയേറുന്നതിനിടയാക്കുന്നത്.
സര്‍വിസ് ബസ്സുകള്‍ ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ഓടുന്നത്.
കൈവരിയില്ലാത്തത് ഇരുചക്രവാഹനങ്ങള്‍ക്കാണ് കൂടുതല്‍ അപകട ഭീഷണിയാകുന്നത്. പാലം പുനര്‍നിര്‍മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."