കൂടെ നിന്നവര്‍ക്ക് ഭയം കെ.എം മാണിയുടെ പ്രതിച്ഛായ: ജോസ് കെ. മാണി
തിരുവനന്തപുരം: ഇടത് മുന്നണി പ്രവേശനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി. എ.കെ.ജി സെന്ററില്‍ എത്തിയപ്പോള്‍ കിട്ടിയ സ്വീകരണം കെ.എം മാണിക്ക് കിട്ടിയ സ്വീകരണമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രനെ കാണാന്‍ എ.കെ.ജി സെന്ററിലെ കാറെടുത്ത് പോയത് യാദൃശ്ചികമാണ്. തന്റെ കാര്‍ ആ സമയം ഉണ്ടായിരുന്നില്ല, കാനം നേരത്തെ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
നിയമസഭാ അംഗത്വത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ബാര്‍കോഴ ആരോപണമുണ്ടായത്. കെ.എം മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കൂടെ നടന്നവര്‍ തന്നെയാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ഇടതുപക്ഷത്തിന് അടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടി ഇട്ടുകൊടുത്തു. ബാര്‍ കോഴക്കേസ് അടഞ്ഞ അധ്യായമാണ്. ഇടത് മുന്നണി കണ്‍വീനറുടെ വിശദീകരണം ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
രാജ്യ സഭയിലേക്ക് മത്സരിക്കാനാണെങ്കില്‍ അത് രാജി വെക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ എന്നും ജേസ് കെ. മാണി ചോദിച്ചു. നിയമസഭയിലേക്കാണോ രാജ്യസഭയിലേക്കാണോ ലോക്‌സഭയിലേക്കാണോ മത്സരിക്കുന്നത് എത്ര സീറ്റ് എവിടെയൊക്കെ എന്നത് സംബന്ധിച്ചെല്ലാം മുന്നണി തീരുമാനം ആണ് ഉണ്ടാകേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.
കോണ്‍ഗ്രസിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവും ജോസ് കെ മാണി നടത്തി. കോണ്‍ഗ്രസിലെ ചിലര്‍ കേരളാ കോണ്‍ഗ്രസിനെ ശത്രുവായി കാണുന്നു. കേരളാ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പിന്നില്‍ നിന്ന് കുത്തി. ഇതാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല, ആരേയും ഉന്നമിട്ടല്ല തന്റെ രാഷ്ട്രീയം. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടായി. ചിഹ്നം നഷ്ടപ്പെട്ടപ്പോള്‍ പോലും ഇടപെടാന്‍ യു.ഡി.എഫ് നേതൃത്വം തയാറായിരുന്നില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."