HOME
DETAILS

കുടുംബശ്രീ സംസ്ഥാന വാര്‍ഷികം; ഒരുക്കം തകൃതി

  
backup
May 13 2017 | 06:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d-2


ആലപ്പുഴ: 20മുതല്‍ 31വരെ ആലപ്പുഴയില്‍ നടക്കുന്ന കുടുംബശ്രീ 19ാം സംസ്ഥാന വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ ജില്ലയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ യോഗം തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. തയാറെടുപ്പുകള്‍ 79 സി.ഡി.എസുകളിലും ഇതിനകം തുടങ്ങി. ജില്ലയിലെ 1,354 എ.ഡി.എസുകളിലും പ്രചാരണ ബാനറും ബോര്‍ഡുകളും സ്ഥാപിച്ചു. ജില്ലയിലെ 20,108 അയല്‍ക്കൂട്ടങ്ങളും 10 വീതം കൈയെഴുത്ത് പോസ്റ്ററുകളും സ്ഥാപിച്ചു. ഇന്നലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും'വാര്‍ഷിക സന്ദേശ ജ്വാല' തെളിയിച്ചു. 17ന് കാവാലത്ത് വനിതകള്‍ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിക്കും. 19ന് ആലപ്പുഴ പട്ടണത്തില്‍ 250 വനിതകള്‍ പങ്കെടുക്കുന്ന ഇരുചക്ര വാഹന റാലി നടത്തും.
28ന് ഒരു ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന മഹാസംഗമം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 20, 21 തിയതികളില്‍ എസ്.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്ലീനത്തില്‍ പങ്കെടുക്കുന്ന 1,500 പേര്‍ക്കുള്ള രണ്ടു ദിവസത്തെ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ജില്ലയിലെ 80 സി.ഡി.എസുകളില്‍ നിന്നു ശേഖരിക്കും.
20ന് വൈകിട്ട് അഞ്ചിന് പിന്നണി ഗായിക ദലീമ ജോജോ നയിക്കുന്ന ഗാനമേള. 20, 21 തിയതികളില്‍ നടക്കുന്ന പ്ലീനത്തില്‍ എത്തുന്നവര്‍ക്കും 22,23 തീയതികളിലായി നടക്കുന്ന കലാമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പുന്നപ്ര വടക്ക്, ആലപ്പുഴ വടക്ക്, ആലപ്പുഴ തെക്ക്, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങളുടെ ഭവനങ്ങളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. 24മുതല്‍ 31വരെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ സംസ്ഥാനത്തെ വിവിധ സംരംഭക ഗ്രൂപ്പുകളുടെ സ്റ്റാളുകള്‍ ഉണ്ടാകും.
ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍, ട്രെയിനിങ് ടീം അംഗങ്ങള്‍, എം.ഇ.സിമാര്‍ എന്നിവര്‍ അടങ്ങുന്ന 80 അംഗ സംഘമായിരിക്കും വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുക. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ വര്‍ക്കിങ് ചെയര്‍മാനായും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരി കിഷോര്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ആണ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  3 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകൡ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  3 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  3 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  3 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  3 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  3 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  3 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  3 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  3 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  3 days ago