ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) തസ്തികയിലെ 209 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 35 ഇന്റലിജന്‍സ് കേന്ദ്രങ്ങളിലായിരിക്കും നിയമനം. തിരുവനന്തപുരത്ത് എട്ട് ഒഴിവുകളുണ്ട്.
സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) പരീക്ഷ 2016ന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍:
സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്)
ശമ്പളം: 5,200-20,200 രൂപ.
ഗ്രേഡ് പേ 2,000 രൂപ.
ഒഴിവ്: 209
യോഗ്യത:
1. മെട്രിക്കുലേഷന്‍, തത്തുല്യം.
2. മോട്ടോര്‍ കാര്‍ ഡ്രൈവിങ് ലൈസന്‍സ്
3. മോട്ടോര്‍ മെക്കാനിസം പരിജ്ഞാനം
4. മോട്ടോര്‍ കാര്‍ ഡ്രൈവിങ്ങില്‍ ഒരുവര്‍ഷ പ്രവൃത്തിപരിചയം
പ്രായപരിധി: 30 വയസ്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവു ലഭിക്കും.
മറ്റു വയസിളവുകള്‍ ചട്ടപ്രകാരം.
ഏതെങ്കിലും ഒരു എസ്.ഐ.ബിയിലെ ഒഴിവിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. കൂടാതെ അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
വികലാംഗര്‍ അപേക്ഷിക്കേണ്ട.
ഫീസ്: 50 രൂപ
(ജനറല്‍ ആന്‍ഡ് ഒ.ബി.സി.), എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്തു ലഭിക്കുന്ന ചലാന്റെ പ്രിന്റൗട്ടെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസടയ്ക്കണം. ഫീസടയ്ക്കാനുള്ള അവസാന തിയതി: ഓഗസ്റ്റ് 09.
സ്‌കില്‍ ടെസ്റ്റ് (ഡ്രൈവിങ് ആന്‍ഡ് മോട്ടോര്‍ മെക്കാനിസം) 100 മാര്‍ക്ക് (ഡ്രൈവിങ് 50 മാര്‍ക്ക് ആന്‍ഡ് മോട്ടോര്‍ മെക്കാനിസം 50 മാര്‍ക്ക്). ഡ്രൈവിങ് പരിജ്ഞാനവും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും പരിശോധിക്കും.
അപേക്ഷ: ംംം.ാവമ.ിശര.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷിക്കാനുള്ള അവസാന തിയതി: ഓഗസ്റ്റ് 06.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."