ചോറ്റാനിക്കരയില്‍ അഞ്ചുപേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു
തൃപ്പൂണിത്തുറ: തെരുവുനായ് ശല്യം രൂക്ഷമായ ചോറ്റാനിക്കരയില്‍ അഞ്ചുപേര്‍ക്ക് പേര്‍ക്ക് നായകളുടെ കടിയേറ്റു. നിരവധി സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്ക്കുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാരെ ആക്രമിക്കുക പതിവായിട്ടും അധികാരികള്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ഇന്നലെ രാവിലെ പ്രായമായ അഞ്ചുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടേണ്ടി വന്നത്. ചോറ്റാനിക്കര കുന്നത്ത് കല്യാണി (62), രാധാനിവാസ് ഗോപാലകൃഷ്ണന് (80), കമലഹര് ഹൗസില്‍ പി.കെ സ്വാമി (70), കുരിക്കാട് വിശ്വനാഥന്, ഹോമിയോ കോളജില്‍ മരുന്നിനു വന്ന ഒരു സ്ത്രീയ്ക്കും ഉള്‍പ്പെടെയാണ് കടിയേറ്റത്.
ഇവര്‍ തപ്പൂണിത്തുറയില് ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ഇഞ്ചക്ഷന് എടുത്തത്. എല്ലാവര്ക്കും കാലിലാണ് കടിയേറ്റതെന്ന് പഞ്ചായത്തംഗം ലതാ സുകുമാരന്‍ പറഞ്ഞു. ക്ഷേത്ര പരിസരത്തും പത്രചിറ എം.എല്‍.എ റോഡ്, പൂരപ്പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കുട്ടികള്‍ക്കു ഭയംമൂലം പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ്.
കുറച്ചു ദിവസം മുന്‍പാണ് എരുവേലിയില്‍ നിരവധി പേരെ തെരുവുനായ ആക്രമിച്ചത്. മാലിന്യ നിക്ഷേപവും മത്സ്യ മാംസ അവശിഷ്ടങ്ങളും തെരുവില്‍ നിക്ഷേപിക്കുന്നതാണ് നായകളുടെ ശല്യം രൂക്ഷമാക്കിയിരിക്കുന്നത്. ഇതിനെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."